മഴവിൽ സാരിയിൽ പേളി മാണി
നടിയും അവതാരകയുമായ പേളി മാണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് .കറുപ്പ് നിറം സാരിയിൽ മഞ്ഞയും നീലയും പച്ചയും അടങ്ങിയ മഴവില്ല് നിറങ്ങൾ കൊണ്ടുള്ള നീളൻ സ് ട്രൈപ്പുകൾ കൊടുത്തിരിക്കുന്നത് കാണാം. ക്യൂൻ ഒഫ് ചളി എന്നാണ് ആന്റണി വർഗീസിന്റെ കമന്റ്. വൗ എന്നാണ് ഭർത്താവ് ശ്രീനിഷിന്റെ കമന്റ്. അസാനിയ നസ്റിനാണ് പേളിയുടെ ഇൗ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഇഷ്ടപ്പെട്ട നിറം ഏതാണ് എന്ന കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ പങ്കുവച്ചത്. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. തന്റെയും ശ്രീനിഷിന്റെയും വിശേഷങ്ങളെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2019ൽ ആയിരുന്നു പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം.2021 മേയ് 21ന് ആദ്യ കൺമണി നില ജനിച്ചു. കഴിഞ്ഞ ജനുവരി 13നാണ് പേളിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.