സ്‌നേഹദീപം പദ്ധതി മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലേക്ക്

Sunday 15 September 2024 8:17 PM IST

പാലാ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവർത്തനങ്ങൾ മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. നിലവിൽ കൊഴുവനാൽ, മുത്തോലി, കിടങ്ങൂർ, അകലകുന്നം, എലിക്കുളം പഞ്ചായത്തുകളിലാണ് സ്‌നേഹദീപത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

മീനച്ചിൽ പഞ്ചായത്തിൽ സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി മീനച്ചിൽ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഷിബു പൂവേലിൽ (പ്രസിഡന്റ്), ബിജു കുമ്പളന്താനം (വൈസ് പ്രസിഡന്റ്), ജോസ് കെ. രാജു കാഞ്ഞമല (സെക്രട്ടറി), ബെന്നി ഗണപതിപ്ലാക്കൽ (ട്രഷറർ), ശശിധരൻ നായർ നെല്ലാല, എം.ജോസഫ് മുത്തുമല, ആന്റു വടക്കേൽ (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് ജെ. കാപ്പൻ, ഷാജി വെള്ളാപ്പാട്ട്, സാബു എൻ.എസ്. മുകളേൽ, ഡയസ് കെ. സെബാസ്റ്റ്യൻ, ബോബി ഇടപ്പാടി, ആന്റണി കാട്ടേത്ത്, ഷിജോ സെബാസ്റ്റ്യൻ കുന്നത്തുപുരയിടം (ഭരണസമിതിയംഗങ്ങൾ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ഭരണസമിതി തെരഞ്ഞെടുത്തു. സ്‌നേഹദീപം സൊസൈറ്റിയുടെ ഇടപാടുകൾക്കായി കേരള ഗ്രാമീൺ ബാങ്ക് പൈക ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. സ്‌നേഹദീപം പദ്ധതിയിൽ മീനച്ചിൽ പഞ്ചായത്തിൽ നിർമ്മിക്കുന്ന ആദ്യസ്‌നേഹവീട് പൂവരണിയിൽ നിർമ്മിക്കുന്നതാണ്. സ്‌നേഹദീപം കൂട്ടായ്മയിൽ മീനച്ചിൽ പഞ്ചായത്തിൽ 150 സുമനസ്സുകളാണ് നിലവിൽ കണ്ണികളായിട്ടുള്ളത്.

കരൂർ പഞ്ചായത്തിൽ സ്‌നേഹദീപം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചിരിക്കുകയാണ്. ജോർജ് പുളിങ്കാട് (പ്രസിഡന്റ്), സന്തോഷ് കുര്യത്ത് (സെക്രട്ടറി), പ്രിൻസ് കുര്യത്ത്, ജയചന്ദ്രൻ കോലത്ത് (വൈസ് പ്രസിഡന്റുമാർ), ജോസ് കുഴികുളം (ട്രഷറർ), ഷീലാ ബാബു, അഡ്വ. സോമശേഖരൻനായർ പൊയ്യാനിയിൽ, ബോബി മൂന്നുമാക്കൽ, ജസ്റ്റിൻ പാറപ്പുറം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ കരൂർ പഞ്ചായത്തിൽ ആരംഭിച്ചു. കരൂർ പഞ്ചായത്തിലെ ആദ്യസ്‌നേഹവീട് ഇടനാട്ടിൽ നിർമ്മിക്കും.