പ്രധാനമന്ത്രി മോദിയുടെ വസതിയിൽ പുതിയ അതിഥി

Sunday 15 September 2024 4:00 AM IST

ന്യൂഡൽഹി: ലോക് കല്യാൺ മാർഗിലുള്ള തന്റെ വസതിയിൽ ഒരു പുതിയ അംഗമെത്തിയതായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയിൽ ജനിച്ച ‘ദീപ്ജ്യോതി’ എന്ന പശുക്കിടാവാണ് താരം.

''പശു സർവസുഖങ്ങളും നൽകുമെന്നാണ് പ്രമാണം. ലോക് കല്യാൺ മാർഗിലെ വസതിയിൽ ശുഭകരമായി പുതിയ അംഗം എത്തിയിരിക്കുന്നു," എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. നെറ്റിയിൽ പ്രകാശരൂപത്തിലുള്ള അടയാളമുള്ളതിനാലാണ് 'ദീപ്ജ്യോതി' എന്ന പേരിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പശുക്കുട്ടിയെ മടിയിലിരുത്തി താലോലിക്കുന്നതിന്റെ വീഡിയോയും മോദി പങ്കിട്ടു.