ജമ്മു കാശ്മീരിൽ മൂന്നാംദിവസവും ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു

Sunday 15 September 2024 8:42 PM IST

ന്യൂഡൽഹി : ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മൂന്നാംദിവസവും ജമ്മുകാശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു.

പൂഞ്ചിലും കത്വയിലുമാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ . പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സ്ഥലത്ത് വൈകിട്ടും ഏറ്റുമുട്ടൽ തുടർന്നു. വൈകിട്ട് കത്വയിലും ഏറ്റുമുട്ടലുണ്ടായി. കത്വയിൽ ബനി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മൂന്ന് ലഷ്‌കർ ഇ തൊയ്‌ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെല കമാൻഡർമാരിൽ ഒരാളാണെന്നും റിപ്പോർട്ടുണ്ട്.. ബുധനാഴ്ചയാണ് ജമ്മുകാശ്‌മീരിലെ ആദ്യ ഘട്ടവോട്ടിംഗ് നടക്കുന്നത്. അനന്ത്നാഗ്,​ പുൽവാമ,​ ഷോപിയാൻ,​ കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം മൂന്നു ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement