വിശേഷങ്ങളുടെ സ്വർഗം, സെക്കന്റ് ലുക്ക്

Tuesday 17 September 2024 12:54 AM IST

അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ദൃശ്യവത്കരിക്കുന്നത്.സിജോയ് വർഗീസ്, വിനീത് തട്ടിൽ,സജിൻ ചെറുകയിൽ,അഭിറാം രാധാകൃഷ്ണൻ,രഞ്ജി കങ്കോൽ,ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ,തുഷാര പിള്ള, മേരി ചേച്ചി , മഞ്ചാടി ജോബി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.സംവിധായകൻ റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും. കഥ ലിസി കെ. ഫെർണാണ്ടസ്,ഛായാഗ്രഹണം-എസ്. ശരവണൻ, ബി. കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവർ എഴുതിയ വരികൾക്ക് ​ ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.ചിത്രസംയോജനം- ഡോൺമാക്സ്,

സി . എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആണ് നിർമ്മാണം.
പി .ആർ . ഒ എ .എസ് ദിനേശ്.