​മ​ണി​പ്പൂ​രി​ലേ​ത് ​ഭീ​ക​ര​വാ​ദ​മ​ല്ല,  വം​ശീ​യ​ ​സം​ഘ​ർ​ഷം; ​ ചോദ്യങ്ങൾ ചോദിക്കാം,​ തർക്കിക്കേണ്ടെന്ന് മാദ്ധ്യമ പ്രവ‌ർത്തകരോട് അമിത് ഷാ

Tuesday 17 September 2024 10:06 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​മ​ണി​പ്പൂ​ർ​ ​ക​ലാ​പ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​പ്ര​കോ​പി​ത​നാ​യി​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ.​ ​മ​ണി​പ്പൂ​‌​ർ​ ​മു​ഖ്യ​മന്ത്രി​യാ​യി​ ​ബി​രേ​ൻ​ ​സിം​ഗ് ​തു​ട​രു​ന്ന​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​​​ ​നി​ങ്ങ​ൾ​ക്ക് ​ചോ​ദി​ക്കാം,​ ​ത​ർ​ക്കി​ക്കേ​ണ്ട​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​മ​ണി​പ്പൂ​രി​ലേ​ത് ​ഭീ​ക​ര​വാ​ദ​മ​ല്ല,​ ​വം​ശീ​യ​ ​സം​ഘ​ർ​ഷ​മാ​ണെ​ന്നും അദ്ദേഹം ​ ​പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​നൂ​റാം​ ​ദി​ന​ത്തി​ൽ,​ ​ഇ​തു​വ​രെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അമിത് ഷാ ​പ്ര​കോ​പി​ത​നാ​യ​ത്.​ ​സ​മാ​ധാ​നം​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കു​ക്കി,​ ​മെ​യ്തി​ ​വി​ഭാ​ഗ​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും​ ആഭ്യന്തര മന്ത്രി പ​റ​ഞ്ഞു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ണി​പ്പൂ​രി​ൽ​ ​പോ​കു​മോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ ​നി​ങ്ങ​ള​റി​യും​ ​എ​ന്നാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യി​ ​രാ​ഷ്ട്രീ​യ​ ​സ്ഥി​ര​ത​യു​ണ്ടാ​യി. വ​ഖ​ഫ് ​ബി​ല്ലി​ൽ​നി​ന്ന് ​പി​ന്നോ​ട്ടി​ല്ല.​ ​വൈ​കാ​തെ​ ​പാ​സാ​ക്കും.​ ​ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​ശേ​ഷം​ 15​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് ​മൂ​ന്നു​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​വ​ക​യി​രു​ത്തി.​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​വാ​ധ്വാ​നി​ൽ​ ​തു​റ​മു​ഖം​ ​നി​ർ​മ്മി​ക്കും.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കി​സാ​ൻ​ ​സ​മ്മാ​ൻ​ ​യോ​ജ​ന​യു​ടെ​ 17​-ാം​ ​ഗ​ഡു​ ​വി​ത​ര​ണം​ ​ചെ​യ്തു. നു​ഴ​ഞ്ഞു​ക​യ​റ്റം​ ​ത​ട​യാ​ൻ​ ​മ്യാ​ൻ​മ​ർ​ ​അ​തി​ർ​ത്തി​യി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​വേ​ലി​കെ​ട്ടാ​ൻ​ ​തീ​രു​മാ​നി​ച്ചു​വെ​ന്നും​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.