അംഗൻവാടി ശുചീകരണവുമായി എൻ.എസ്എസ് വോളണ്ടിയേഴ്സ്

Wednesday 18 September 2024 12:59 AM IST

അടിമാലി എസ്എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്എസ് യൂണിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി വിശ്വദീപ്തി സ്‌കൂളിന് അടുത്തുള്ള 72ാംനമ്പർ അംഗൻവാടിയിൽ ശുചീകരണ പ്രവർത്തനവും കുട്ടിളോടൊപ്പം ഓണാഘോഷവും നടത്തി.രണ്ടുദിവസമായി നടത്തിയ പരിപാടികളിൽ ആദ്യത്തെ ദിവസം അംഗൻവാടിയും പരിസരപ്രദേശവും എൻ.എസ്എസ് വോളണ്ടിയേഴ്സ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഓണാഘോഷത്തിന് അംഗൻവാടിയെ സജ്ജമാക്കി. രണ്ടാമത്തെ ദിവസം നടത്തിയ ഓണാഘോഷ പരിപാടികളിൽ കുട്ടിളോടൊപ്പം വിവിധ ഓണാഘോഷ കലാപരിപാടികൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. കൂടാതെ എല്ലാ കുട്ടികൾക്കും ഓണസമ്മാനമായി സ്വീറ്റ് ബോക്സുകളും നൽകി. പ്രവർത്തനങ്ങൾക്ക് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൗമ്യ എസ് രാജൻ, എൻഎസ്എസ് വാളന്റിയർ ലീഡർമാരായ ഹർഷ ഷിബു, ആനന്ദ് ദേവ എന്നിവർ നേതൃത്വം നൽകി.