അഖില കേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയൻ
നെടുമങ്ങാട് : അഖില കേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷവും പ്രതിഭാസംഗമവും മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് എം.എൽ.മോഹനകുമാറിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി.ജനറൽ കൺവീനർ എസ്.സതീശൻ ആശാരി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് കരമന പി.ബാലകൃഷ്ണൻ സന്ദേശം നൽകി.അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങി.ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,സി.പി.എം നേതാക്കളായ ചെറ്റച്ചൽ സഹദേവൻ,എസ്.പുഷ്പലത, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ,കൗൺസിലർ പുലിപ്പാറ കൃഷ്ണൻ,ബി.ജെ.പി പാലോട് മണ്ഡലം വൈസ് പ്രസിഡന്റ് പ്ലാമൂട് അജി,യൂണിയൻ സെക്രട്ടറി പി.ഉദയകുമാർ,ട്രഷറർ എസ്.പ്രസന്നകുമാർ, സ്വാഗതസംഘം ഫൈനാൻസ് കമ്മിറ്റി ചെയർമാൻ എ.വിനോദ്‌കുമാർ,എ.ഹരികുമാർ,പുത്തൻകുന്ന് ബിജു,ബാലസംഘം പ്രസിഡന്റ് അധുന.എസ്.അനിൽ എന്നിവർ പങ്കെടുത്തു.പ്രതിഭാസംഗമം പുളിമൂട് സജിയുടെ അദ്ധ്യക്ഷതയിൽ വെള്ളനാട് കെ.സതീഷ് ഉദ്‌ഘാടനം ചെയ്തു.ആർട്ടിസ്റ്റ് സുകു പാൽകുളങ്ങര മുഖ്യാഥിതിഥിയായി.മഹിളാസംഘം ബോർഡ് മെമ്പർ ശ്യാമള തുളസീധരൻ,ജില്ലാ പ്രസിഡന്റ് ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.യുവജനസംഘം യൂണിയൻ സെക്രട്ടറി ആർ.ശ്രീകാന്ത് സ്വാഗതവും യൂണിയൻ ജോയിന്റ് സെക്രട്ടറി പിരപ്പൻകോട് സതീശൻ ആശാരി നന്ദിയും പറഞ്ഞു.