വയനാട്: കള്ളപ്രചാരണം ചെറുക്കണമെന്ന് സി.പി.എം

Wednesday 18 September 2024 1:59 AM IST

തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയിലെ പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്ന ചില മാദ്ധ്യമങ്ങളുടെ കള്ളപ്രചാരണം പ്രതിഷേധാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് പൊതുസമൂഹം രംഗത്തിറങ്ങണം.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സർക്കാർ ചെയ്തത്. 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേന്ദ്ര സർക്കാരിനുള്ള നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ചില മാദ്ധ്യമങ്ങൾ മാത്രമാണ് തിരുത്തി വാർത്ത നൽകിയത്.

 ​മാ​ദ്ധ്യമ നി​ല​പാ​ട് ​അ​പ​മാ​ന​മെ​ന്ന് ​ടി.​പി.​ ​രാ​മ​കൃ​ഷ്ണൻ

​വ​യ​നാ​ട് ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ​ല​ഭി​ക്കാ​നി​ട​യു​ള്ള​ ​കേ​ന്ദ്ര​ ​സ​ഹാ​യം​ ​ത​ക​ർ​ക്കു​ന്ന​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ ​മാ​ദ്ധ്യ​മ​ ​നി​ല​പാ​ട് ​കേ​ര​ള​ത്തി​ന് ​അ​പ​മാ​ന​മാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ആ​രോ​പി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​ത്തി​നാ​യി​ ​കേ​ന്ദ്ര​ത്തി​ന് ​സ​മ​ർ​പ്പി​ച്ച​ ​നി​വേ​ദ​ന​ത്തെ​ ​ദു​ര​ന്ത​മേ​ഖ​ല​യി​ൽ​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.​ ​വാ​ർ​ത്ത​ ​വ​ന്ന​യു​ട​ൻ​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​യാ​ഥാ​ർ​ത്ഥ്യം​ ​പു​റ​ത്തു​ന്നു.​ ​എ​ന്നി​ട്ടും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ക​ള്ള​ക്ക​ഥ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കേ​ര​ള​ത്തി​ന്റെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​മാ​ദ്ധ്യ​മ​ ​നി​ല​പാ​ടി​നെ​തി​രെ​ ​നാ​ടി​നെ​ ​സ്നേ​ഹി​ക്കു​ന്ന​വ​ർ​ ​പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.