തിയേറ്ററുകളിൽ വൻ വിജയം തീർത്ത 'വാഴ' ഉടൻ ഒടിടിയിൽ; തീയതി പ്രഖ്യാപിച്ചു

Wednesday 18 September 2024 5:55 PM IST

ബോ‌ക്‌സ്‌ഓഫീസിൽ തരംഗം സൃഷ്ടിച്ച 'വാഴ' ഇനി ഒടിടിയിലേക്ക്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്ന തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 23ന് (സെപ്തംബർ) ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ​ഹാഷിർ, സാ​ഫ് ​ബോ​യ്,​ ​ജോ​യ്മോ​ൻ​ ​ജ്യോ​തി​ർ,​ ​അ​ല​ൻ,​ ​വി​നാ​യ​ക്,​ ​അ​ജി​ൻ​ ​ജോ​യ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആ​ന​ന്ദ് ​മേ​നോ​നാണ് ചിത്രം സംവിധാനം ചെയ്തത്. ​

ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ഹേ​ ,​ ​ഗു​രു​വാ​യൂ​ര​മ്പ​ല​ ​ന​ട​യി​ൽ​ ​എ​ന്നീ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​വി​പി​ൻ​ ​ദാ​സിന്റെതാണ് തിരക്കഥ. ​ഡ​ബ്ല്യു. ബി.​ടി.​ ​എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ഇ​മാ​ജി​ൻ​ ​സി​നി​മാ​സ്,​ ​ഐ​ക്ക​ൺ​ ​സ്റ്റു​ഡി​യോ​സ്,​ ​സി​ഗ്ന​ച​ർ​ ​സ്റ്റു​ഡി​യോ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​പി​ൻ​ ​ദാ​സ്,​ ​ഹാ​രി​സ് ​ദേ​ശം,​ ​പി​ .​ബി . ​അ​നീ​ഷ്,​ ​ആ​ദ​ർ​ശ് ​നാ​രാ​യ​ൺ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ ഒരു കോടി 44 ലക്ഷം രൂപയാണ് ആദ്യ ദിനത്തിൽ നേടിയത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് അഞ്ച് കോടി 40 ലക്ഷമാണ് ഗ്രോസ് കളക്ഷൻ. നാല് കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇതുവരെ ചിത്രം 20 കോടി കളക്ഷൻ നേടിയെന്നാണ് വിവരം.

'വഴ' വൻ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. 'വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴയുടെ അവസാനത്തിൽ തന്നെ ഹാഷിറും ടീമും നായകന്മാരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. നവാഗതനായ സവിൻ എസ് എ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.