പി.എസ്.സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 188/2023),ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ),(ട്രെയിനി),(കാറ്റഗറി നമ്പർ 187/2023,614/2022-വിശ്വകർമ്മ,615/2022-പട്ടികവർഗം) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 24,25,26,30,ഒക്‌ടോബർ 1,3,4 തീയതികളിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് മൈതാനം,കൊല്ലം ശ്രീനാരായണ കോളേജ് ഗ്രൗണ്ട്,എറണാകുളം ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ട്,കോഴിക്കോട് പൂവാറ്റുപറമ്പ പെരുവയൽ സെന്റ് സേവിയേഴ്സ് യു.പി.സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 5.30ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പോലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി).(ടെലികമ്മ്യൂണിക്കേഷൻസ്),(പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 268/2023) തസ്തികയിലേക്ക് 25ന് രാവിലെ 5.30 മുതൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. വിജയിക്കുന്നവർക്ക് അന്നേദിവസം പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ,യോഗ്യത എന്നിവയുടെ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇൻഫർമേഷൻ ടെക്‌നോളജി),(കാറ്റഗറി നമ്പർ
726/2021) തസ്തികയിലേക്ക് 25,26,27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546364.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇക്കണോമിക്സ് (ജൂനിയർ),(കാറ്റഗറി നമ്പർ 590/2022) തസ്തികയിലേക്ക് 25,26,27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546294.
ഒ.എം.ആർ
പരീക്ഷ
കോട്ടയം,കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 28ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ,കെ.ടി.ഡി.സിയിൽ ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ),വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 40/2023,252/2023,672/2023) തസ്തികകളിലേക്ക് 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.