അക്ഷയ കേന്ദ്രം : റാങ്ക് ലിസ്റ്റിൽ പരാതികൾ അറിയിക്കാം
Thursday 19 September 2024 12:01 AM IST
ഇടുക്കി : ജില്ലയിലെ ഒഴിവുളള 19 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് . എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതൽ 14 ദിവസത്തിനകം ജില്ലാ കളക്ടറെയോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04862 232 215.