കേരള സ്കൂൾ ശാസ്ത്രോത്സവം ലോഗോ ക്ഷണിച്ചു

Thursday 19 September 2024 12:38 AM IST

തിരുവനന്തപുരം: നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാർത്ഥികൾ,അദ്ധ്യാപകർ,​പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഇൻഫർമേഷൻ ടെക്നോളജി,തൊഴിലധിഷ്‌ഠിത എക്‌സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടണം. കേരള സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 14,15,16,17 എന്നിവ രേഖപ്പെടുത്തിയിരിക്കണം. ആലപ്പുഴ ജില്ലയുടേതായ പ്രതീകം അനുയോജ്യമായി ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിൽ സി.ഡിയും ഒപ്പം എ 4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. അവസാന തീയതി 30ന് വൈകിട്ട് 5ന്. വിലാസം:സന്തോഷ് സി.എ,പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(അക്കാഡമിക്) പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം ജഗതി,തിരുവനന്തപുരം-695 014