ഡോക്ടർ ദമ്പതികളുടെ വീടിനുനേരെ ആക്രമണം
Thursday 19 September 2024 12:52 AM IST
കാസർകോട്: ജനറൽ ആശുപത്രിയിലെ ജനറൽ സർജൻ ഡോ.എൻ.വി.അഭിജിത് ദാസ്, ഭാര്യ ഡോ.ദിവ്യ എന്നിവരുടെ മാവുങ്കാൽ ഉദയംകുന്നിലെ വാടക വീടിനു നേരെ ആക്രമണം. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. വീടിനുനേരെ കല്ലെറിഞ്ഞു. വീടിന് മുന്നിൽ നിറുത്തിയിട്ട ഹോണ്ട സിറ്റി, ആൾട്ടോ കാറുകൾ കല്ലിട്ടു തകർത്തു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമം നടക്കുമ്പോൾ ഡോക്ടർ ദമ്പതികൾ ഉറക്കത്തിലായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കെ.ജി.എം.ഒ.എ കാസർകോട് ജില്ലാ പ്രസിഡന്റ് ഡോ. എ.ടി. മനോജ്, സെക്രട്ടറി ഡോ. വി.കെ. ഷിൻസി എന്നിവർ ആവശ്യപ്പെട്ടു.