50ന് മുകളിലുള്ളവർക്കായി കഥാമത്സരം
Friday 20 September 2024 1:28 AM IST
ചേർത്തല : സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക അൽഷിമേഴ്സ് ദിനാചരണത്തിനോടനുബന്ധിച്ചു അമ്പത് വയസിന് മുകളിലുള്ളവർക്കായി , 'ഏറ്റവും സുന്ദരമായ ഒരോർമ്മ' എന്ന വിഷയത്തിൽ കഥാ മത്സരം സംഘടിപ്പിക്കും. കഥകൾ എഴുതിയോ,നേരിട്ട് പറയുന്ന രീതിയിലോ ,വീഡിയോ റെക്കാഡ് ആയി വാട്സാപ്പ് വഴിയോ എത്തിക്കേണ്ട അവസാന തീയതി 21ന് ഉച്ചയ്ക്ക് രണ്ട് 2മണി. ചേർത്തല ഹോമിയോ ആശുപത്രിയിൽ വെച്ച് 25 ന് രാവിലെ 10.30ന് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മത്സരം ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ മാധുരി സാബു സമ്മാന ദാനം നിർവഹിക്കും.ആശുപത്രി സൂപ്രണ്ട് ഡോ.ജുമീലത് .പി .എസ് സ്വാഗതം പറയും.ആയുഷ്മാൻഭവ കൺവീനർ ഡോ.റിഫ്ന സി.എസ് ബോധവത്കരണ ക്ലാസ് നയിക്കും.