90​ ​രൂ​പ​യ്‌​ക്ക് ​മൂ​ന്ന് ​പെ​ഗ് ​മ​ദ്യം​,​ പുതിയ എക്സൈസ് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം,​ 3,736​ ​റീ​ട്ടെ​യി​ൽ​ ​ഔ​ട്ട്‌​ലെ​റ്റു​കൾ ​തു​റ​ക്കാൻ ആന്ധ്ര സർക്കാർ

Thursday 19 September 2024 9:59 PM IST

​ഹൈദരാബാദ് :​ ​താ​ങ്ങാ​നാ​കു​ന്ന​ ​വി​ല​യി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മ​ദ്യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​പു​തി​യ​ ​എ​ക്സൈ​സ് ​ന​യ​ത്തി​ന് ​ആ​ന്ധ്ര​പ്ര​ദേ​ശ് ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​കാ​രം നൽകി. ​ ​പു​തി​യ​ ​ന​യ​ത്തി​ലൂ​ടെ​ 180​ ​മി​ല്ലി​ലി​റ്റ​ർ​ ​ഗു​ണ​നി​ല​വാ​ര​മു​ള്ള​ ​മ​ദ്യ​ത്തി​ന്റെ​ ​ബോ​ട്ടി​ലു​ക​ൾ​ 90​ ​രൂ​പ​യ്ക്ക് ​സ​ർ​ക്കാ​ർ​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ക്കും. പുതിയ മദ്യനയം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും,​

ഇ​തോ​ടൊ​പ്പം​ ​മ​ദ്യ​ ​വി​ല്പ​ന​യ്‌​ക്കാ​യി​ ​സ്വ​കാ​ര്യ​ ​റീ​ട്ടെ​യി​ൽ​ ​വി​ല്പ​ന​ ​സം​വി​ധാ​ന​ങ്ങ​ളും​ ​തു​റ​ക്കും.​ ​സം​സ്ഥാ​ന​മൊ​ട്ടാ​കെ​ 3,736​ ​റീ​ട്ടെ​യി​ൽ​ ​ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് ​തു​റ​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​പ​ത്ത് ​ശ​ത​മാ​നം​ ​ഔ​ട്ട്ലെ​റ്റു​ക​ൾ​ ​തെ​ങ്ങു​ ​ചെ​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​ല​ഭ്യ​മാ​ക്കും. .​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​മ​ദ്യം​ ​താ​ങ്ങാ​വു​ന്ന​ ​വി​ല​യി​ൽ​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ണെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​ആ​ന്ധ്ര​ ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി. തിരുപ്പതി ഒഴികെയുള്ള 12 സ്ഥലങ്ങളിൽ പ്രീമിയം ഷോപ്പുകൾ തുറക്കുമെന്നും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.

നിയമനിർമ്മാണ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 33% സംവരണം നൽകാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി, കൂടാതെ സംസ്ഥാനത്ത് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാലയും നൈപുണ്യ അക്കാദമിയും സ്ഥാപിക്കാനും തീരുമാനിച്ചു. ഭോഗാപുരം വിമാനത്താവളത്തിന് അല്ലൂരി സീതാരാമരാജു അന്താരാഷ്ട്ര വിമാനത്താവളം എന്ന് നാമകരണം ചെയ്യുന്നതിനും വികസിത ആന്ധ്രാ 2047 വിഷൻ ഡോക്യുമെൻ്റിനെ സ്വർണന്ദ്ര വിഷൻ ഡോക്യുമെൻ്റ് എന്ന് പുനർനാമകരണം ചെയ്യുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി, അത് നവംബർ ഒന്നിന് പുറത്തിറങ്ങും.