ലഹരിക്കേസ് പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം

Friday 20 September 2024 1:44 AM IST

ന്യൂഡൽഹി : ലഹരിക്കടത്ത് കേസിലെ പ്രതിക്ക് കീഴ്ക്കോടതി മുൻകൂർ ജാമ്യം നൽകിയതിൽ ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീംകോടതി. കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബംഗാളിലെ ലഹരിമരുന്നു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നാല് കൂട്ടുപ്രതികൾക്ക് കീഴ്ക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടും തന്റെ കക്ഷി 11 മാസമായി ജയിലിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. ലഹരിമരുന്ന് കൈവശം വയ്‌ക്കുന്നതിനെതിരെയുള്ള നിയമം പ്രയോഗിച്ച കേസിൽ മുൻകൂർ ജാമ്യം നൽകുന്നത് ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസ് ഗവായ് പറ‌ഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ബംഗാൾ സർക്കാർ നടപടി എടുക്കണമെന്നും നിർദ്ദേശിച്ചു.

ലഹരിമരുന്ന് സ്‌കൂട്ടറിൽ കടത്തിയെന്നാണ് കേസ്. പിടിയിലായ പ്രതി, കൂട്ടുപ്രതികളുടെ പേര് പൊലീസിനോട് പറയുകയായിരുന്നു.