ഇഡ്ഡലി കഥൈ ധനുഷും നിത്യയും
Sunday 22 September 2024 3:34 AM IST
ധനുഷ് നായകനും സംവിധായകനുമായി എത്തുന്ന ഇഡ്ഡലി കഥൈ എന്ന ചിത്രത്തിൽ നിത്യ മേനോൻ നായിക. തിരുച്ചിത്രമ്പലത്തിനുശേഷം ധനുഷും നിത്യയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രം ആക്ഷനും റൊമാൻസിനും പ്രാധാന്യം നൽകുന്നു. യാരടി നീ മോഹിനി, തിരുച്ചിത്ര സലം എന്നീ ചിത്രങ്ങൾപോലെ മധുര സിനിമയായിരിക്കും ധനുഷിന്റെ അടുത്ത സംവിധാന സംരംഭം. അരുൺ വിജയ്, അശോക് സെൽവൻ എന്നിവരാണ് മറ്റു താരങ്ങൾ. D 52 ആയി ഒരുങ്ങുന്ന ചിത്രം ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണ് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്നു.അതേസമയം ധനുഷ് സംവിധാനം ചെയ്തരായൻ എന്ന ചിത്രം നേടിയ വമ്പൻ വിജയം തമിഴകത്തിന് വൻ ആശ്വാസം നൽകുന്നു. കോളിവുഡിൽ ഈ വർഷം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങൾ മാത്രമാണ് കോടി കിലുക്കം സമ്മാനിച്ചത്.അരൺമനൈ 4, മഹാരാജാ, രായൻ എന്നിവയാണ് ചിത്രങ്ങൾ.