സിഖ് പരാമർശം; പറഞ്ഞതിൽ എവിടെയാണ് തെറ്റ്, ​ബി.​ജെ.​പി​ ​നുണ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ​രാ​ഹുൽ ഗാന്ധി

Saturday 21 September 2024 10:49 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​സി​ഖ് ​പ​രാ​മ​ർ​ശവുമായി ബന്ധപ്പെട്ട് ത​നി​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​നു​ണ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി ആരോപിച്ചു.​ ​സി​ഖ് ​സ​മു​ദാ​യ​ത്തി​ലെ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഭ​യ​മി​ല്ലാ​തെ,​​​ ​സ്വ​ത​ന്ത്ര​മാ​യി​ ​ത​ങ്ങ​ളു​ടെ​ ​മ​തം​ ​ആ​ച​രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റേ​ണ്ട​ത​ല്ലേ​യെ​ന്ന് ​രാ​ഹു​ൽ​ ​ചോ​ദി​ച്ചു.​ ​താ​ൻ​ ​പ​റ​ഞ്ഞ​തി​ൽ​ ​എ​വി​ടെ​യാ​ണ് ​തെ​റ്റ് ​?​​​ ​ഇ​ക്കാ​ര്യം​ ​സി​ഖ് ​സ​ഹോ​ദ​ര​ങ്ങ​ളോ​ട് ​ചോ​ദി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​പ​തി​വു​ ​പോ​ലെ​ ​ഈ​ ​വി​ഷ​യ​ത്തി​ലും​ ​ബി.​ജെ.​പി​ ​വ്യാ​ജ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്നുവെന്ന് രാഹുൽ പറഞ്ഞു.​ ​

സ​ത്യം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​ അവർ തന്നെ നി​ശ​ബ്‌​ദ​നാ​ക്കാ​ൻ ​ ​ശ്ര​മി​ക്കു​ന്നു.​ ​ഇ​ന്ത്യ​യെ​ ​നി​ർ​വ​ചി​ക്കു​ന്ന​ ​നാ​നാ​ത്വ​ത്തി​ൽ​ ​ഏ​ക​ത്വം,​​​ ​തു​ല്യ​ത,​​​ ​സ്നേ​ഹം​ ​തു​ട​ങ്ങി​യ​ ​മൂ​ല്യ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​താ​ൻ​ ​എ​പ്പോ​ഴും​ ​സം​സാ​രി​ച്ചു​ ​കൊ​ണ്ടി​രി​ക്കും.​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടി​ലാ​ണ് ​രാ​ഹു​ലി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ഇ​ന്ത്യ​യി​ൽ​ ​സി​ഖ് ​സ​മു​ദാ​യ​ത്തി​ന് ​സ്വ​ത​ന്ത്ര​മാ​യി​ ​ത​ങ്ങ​ളു​ടെ​ ​മ​തം​ ​ആ​ച​രി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന​ ​മ​ട്ടി​ൽ​ ​രാ​ഹു​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​നെ​തി​രെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ര​വ്നീ​ത് ​സിം​ഗ് ​ബി​ട്ടു​ ​അ​ട​ക്കം​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Advertisement
Advertisement