സി​ദ്ദി​ഖി​നെ​തി​രെ​ ​ശ​ക്ത​മായ തെ​ളി​വു​ക​ളും​ ​മൊ​ഴി​ക​ളും, നടിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കും

Sunday 22 September 2024 9:50 PM IST

കൊ​ച്ചി​:​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ന​ട​ൻ​ ​സി​ദ്ദി​ഖി​നെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ ​ശ​ക്ത​മാ​യ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ളും​ ​സാ​ക്ഷി​മൊ​ഴി​ക​ളും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​ല​ഭി​ച്ചു.​ ​ന​ടി​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​മൊ​ഴി​ക​ളും​ ​സാ​ധൂ​ക​രി​ക്കു​ന്ന​താ​ണി​വ.


സി​ദ്ദി​ഖി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​വ​രാ​നി​രി​ക്കെ​യാ​ണ് ​പു​തി​യ​ ​തെ​ളി​വു​ക​ളു​മാ​യി പൊ​ലീ​സ് ​രം​ഗ​ത്തു​വ​രു​ന്ന​ത്.​ ​ഇ​വ​ ​കോ​ട​തി​യി​ൽ​ ​ഉ​ന്ന​യി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​കു​റ്റ​പ​ത്ര​വും​ ​സ​മ​ർ​പ്പി​ച്ചേ​ക്കും.​ ​സം​ഭ​വ​ദി​വ​സം​ ​യു​വ​തി​ ​ധ​രി​ച്ച​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​അ​യ​ച്ചി​ട്ടു​ണ്ട്.


സി​നി​മാ​ ​പ്രി​വ്യൂ​ ​ക​ഴി​ഞ്ഞ് ​അ​ച്ഛ​ന​മ്മ​മാ​ർ​ക്കും​ ​കൂ​ട്ടു​കാ​രി​ക്കു​മാെ​പ്പ​മാ​ണ് ​സി​ദ്ദി​ഖി​നെ​ ​കാ​ണാ​ൻ​ ​ഹോ​ട്ട​ലി​ൽ​ ​എ​ത്തി​യ​തെ​ന്ന​ ​ന​ടി​യു​ടെ​ ​മൊ​ഴി​ ​ശ​രി​യാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ 2016​ ​ജ​നു​വ​രി​ 27​ന് ​രാ​ത്രി​ 12​ന് 101​ ​ഡി​ ​ന​മ്പ​ർ​ ​മു​റി​യെ​ടു​ത്ത​ ​സി​ദ്ദി​ഖ് ​മ​ട​ങ്ങി​യ​ത് ​പി​റ്റേ​ന്ന് ​വൈ​കി​ട്ട് 5​നാ​ണ്.​ ​ഹോ​ട്ട​ൽ​ ​രേ​ഖ​ക​ൾ​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​സി​ദ്ദി​ഖ് ​ചോ​റും​ ​മീ​ൻ​ക​റി​യും​ ​തൈ​രും​ ​ക​ഴി​ച്ച​തി​ന്റെ​ ​ബി​ല്ലും​ ​ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.​ ​ന​ടി​യു​ടെ​ ​മൊ​ഴി​യി​ൽ​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​കാ​ര്യം​ ​വ്യ​ക്ത​മാ​യി​ ​സൂ​ചി​പ്പി​ച്ചി​രു​ന്നു.
പീ​ഡ​ന​വി​വ​രം​ ​യു​വ​തി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​സു​ഹൃ​ത്തി​നോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​ഈ​ ​സു​ഹൃ​ത്ത് ​പൊ​ലീ​സി​ന് ​അ​നു​കൂ​ല​ ​മൊ​ഴി​ ​ന​ൽ​കി.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ത്തെ​ ​തു​ട​ർ​ന്ന് ​കൊ​ച്ചി​യി​ലെ​ ​ര​ണ്ട് ​വ​നി​താ​ ​സൈ​ക്യാ​ട്രി​സ്റ്റു​ക​ളു​ടെ​ ​ചി​കി​ത്സ​ ​ന​ടി​ ​തേ​ടി​യി​രു​ന്നു.​ ​ഇ​വ​ർ​ ​ര​ണ്ടു​പേ​രും​ ​ഇ​ക്കാ​ര്യം​ ​പൊ​ലീ​സി​നോ​ട് ​സ്ഥി​രീ​ക​രി​ച്ചു.
.