തിരുപ്പതിയിൽ 4 ദിവസം കൊണ്ട് വിറ്റത് 14 ലക്ഷം ലഡു

Wednesday 25 September 2024 12:49 AM IST

ഹൈദരാബാദ്: ഹൈ​ദ​രാ​ബാ​ദ്:​ ​വി​വാ​ദം​ ​ക​ത്തി​നിൽക്കുമ്പോഴും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​തി​രു​പ്പ​തി​ ​തി​രു​മ​ല​ ​വെ​ങ്കി​ടേ​ശ്വ​ര​ക്ഷേ​ത്ര​ത്തിൽ ക​ഴി​ഞ്ഞ​ ​നാ​ലു​ദി​വ​സം​ ​കൊ​ണ്ട് ​​വി​റ്റു​പോ​യ​ത് 14​ ​ല​ക്ഷം​ ​ല​ഡു​. പ്ര​തി​ദി​നം​ ​അ​റു​പ​തി​നാ​യി​രം​ ​പേ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ​ല​ഡു​ ​വാ​ങ്ങു​ന്നു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​3.50​ ​ല​ക്ഷ​മാ​ണ് ​തി​രു​പ്പ​തി​യി​ൽ​ ​വി​ൽ​ക്ക​പ്പെ​ടു​ന്ന​ ​ല​ഡു​വി​ന്റെ​ ​ശ​രാ​ശ​രി​ ​കണക്ക്.​വിവാദം ശക്തമായ കാലത്തും ഇതിൽ കുറവ് സംഭവിച്ചില്ല.

സെപ്തംബർ 19ന് 3.59 ലക്ഷവും 20ന് 3.17 ലക്ഷവും 21ന് 3.67 ലക്ഷവും 22ന് 3.60 ലക്ഷവും ലഡ്ഡുവാണ് വിറ്റത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാനായി വലിയ അളവിലാണ് തീർഥാടകർ പ്രസാദം വാങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.

അതിനിടെ, ശുദ്ധമല്ലാത്ത നെയ്യ് ലഡു നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട്നൽകി.

ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആദ്യം ആരോപിച്ചത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. പിന്നാലെ ഗുജറാത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ സാംപിളിൽ മൃഗക്കൊഴുപ്പിന്റെയും മത്സ്യ എണ്ണയുടെയും സാന്നിദ്ധ്യവും കണ്ടെത്തി. തുടർന്ന് സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര സർക്കാർ. നായിഡുവിന്റെ ആരോപണം വൈ.എസ്.ആർ.സി.പി തള്ളിയിരുന്നു.

പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്തുവെന്ന ആരോപണത്തെതുടർന്ന് തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ശുദ്ധികലശം നടത്തിയിരുന്നു. നാലു മണിക്കൂറോളം ദൈർഘ്യമുള്ള പൂജയാണ് നടത്തിയത്. ദോഷമകറ്റാനും ലഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കാനും വേണ്ടിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.