കാപ്പ കേസ് പ്രതി പിടിയിൽ

Saturday 28 September 2024 1:46 AM IST

തിരുവനന്തപുരം: കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും പിടിയിൽ. കരിമഠം സ്വദേശിയായ ഹാജയെന്ന അജിയാണ് പിടിയിലായത്. 24ന് യമുന നഗറിലുള്ള വീട്ടിൽ വച്ച് ഭാര്യയെ ബിയർ കുപ്പി തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഫോർട്ട് സ്റ്റേഷൻ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോർട്ട് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement