മൃണാളിന് മലയാളത്തിലേക്ക് വരണം
സീതാരാമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മൃണാൾ താക്കൂർ. മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മൃണാൾ. അടുത്തവർഷം മൃണാളിന്റെ മലയാള പ്രവേശനം ഉണ്ടാകുമെന്നാണ് വിവരം. ഒരു യുവ നായകന്റെ നായികയായി മൃണാൾ എത്തും. മഹാരാഷ്ട്ര സ്വദേശിയായ മൃണാൾ മറാഠി ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഡന്റിസ്റ്റ് ആകാനായിരുന്നു മൃണാളിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ മൃണാളിന് ഇഷ്ടം സിനിമയായിരുന്നു. 2014 ൽ റിലീസ് ചെയ്ത ഹലോ നന്ദൻ എന്ന മഠാഠി ചിത്രത്തിലൂടെ മൃണാൾ സിനിമയിൽ എത്തി. വിജയ് ദേവര കൊണ്ടയുടെ നായികയായി ഫാമിലി സ്റ്റാർ, നാനിയുടെ നായികയായി ഹായ് നാനാ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. അതേസമയം മൃണാൾ വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകളുണ്ട്. വയസ് 31 പിന്നിട്ടെന്ന് മൃണാൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്വന്തം പ്രായം ഒളിച്ചുവയ്ക്കുന്ന ചില നടിമാരിൽ നിന്ന് വ്യത്യസ്തയാണ് മൃണാൾ എന്ന് ആരാധകർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.