400ന് കിട്ടിയ സാധനം 100 രൂപയ്ക്ക് കൈകളിലെത്തും, ബില്ല് കണ്ട് ഇനി കണ്ണുതളളണ്ട

Saturday 28 September 2024 10:42 AM IST

തിരുവനന്തപുരം: മത്സ്യബന്ധന വള്ളങ്ങളിൽ മീൻ കിട്ടാൻ തുടങ്ങിയതോടെ മീൻ വിലയും കുറഞ്ഞുതുടങ്ങി. നിലവിൽ അയില, മത്തി, നെത്തോലി എന്നിവയ്ക്ക് മാർക്കറ്റിൽ വൻ വിലക്കുറവാണ്. അയലയ്ക്ക് 100 രൂപയാണ് കിലോയ്ക്ക് വില. 11 മുതൽ 12 എണ്ണം വരെ ഇതിൽ ഉണ്ടാകും. കൊല്ലം നീണ്ടകരയിൽ ഇപ്പോൾ വൻ വിലക്കുറവാണെന്നാണ് ചില്ലറ വില്പനക്കാർ പറയുന്നത്.

ഇത് മാർക്കറ്റിലെ വിലയാണെങ്കിൽ മത്സ്യബന്ധന ഹാർബറുകളിലെ വില ഇതിലും താഴെയായിരിക്കും. വാള, ചൂര, കണവ, ചെമ്മീൻ തുടങ്ങി മീനുകളും സുലഭമായതോടെ ഇവയ്ക്കും വില നിത്യവും കുറഞ്ഞുവരുന്നു. നേരത്തെ ചൂരയ്ക്കും ചെമ്മീനും നല്ല വിലയായിരുന്നു. മത്സ്യ ബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങൾക്ക് പോലും നിറയെ മീൻ കിട്ടുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 നെത്തോലി, അയല...... 100

കൊഴിയാള, മത്തി..... 120

 ചൂര.......150

 കണവ..... 200

ചെമ്മീൻ.....250

 വാള..........150

Advertisement
Advertisement