'സാരി ഗേളിന്റെ' പിറന്നാൾ ഗംഭീരമാക്കി രാം ഗോപാൽ വർമ; ആഘോഷം സ്വന്തം ഓഫീസിൽ

Saturday 28 September 2024 3:19 PM IST

സാരി ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയായ താരമാണ് ആരാധ്യദേവി. ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ട പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ ആരാധ്യയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ആരാധ്യദേവിയുടെ പുത്തൻ മേക്കോവറിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ രാം ഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുണ്ട്. അവയൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് രാം ഗോപാൽ വർമ ഇപ്പോൾ.


രാം ഗോപാൽ വർമയുടെ ഹൈദരാബാദിലെ ഓഫീസിൽവച്ചായിരുന്നു പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങൾ ആരാധ്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിച്ചും ഡാൻസ് കളിച്ചുമൊക്കെയാണ് നടി പിറന്നാൾ ആഘോഷിച്ചത്. നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. ആരാധ്യ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ രാം ഗോപാൽ വർമ എക്സിൽ പങ്കുവച്ചിട്ടുണ്ട്.


സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന താത്പര്യവും അത് പിന്നീട് അപകടകരമായി മാറുകയും ചെയ്യുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ശ്രീലക്ഷ്മി സതീഷ് എന്നായിരുന്നു നേരത്തെ നടിയുടെ പേര്. പിന്നീട് ആരാധ്യ ദേവി എന്നാക്കി മാറ്റുകയായിരുന്നു.