ഉണരുന്നു കായിക - കലാമേളകൾ

Sunday 29 September 2024 1:32 AM IST

കോട്ടയം: സ്‌കൂളുകളിൽ ഇനി കായിക, ശാസ്ത്ര, കലാമേളകളുടെ കാലം. റവന്യു ജില്ലാ കായികമേളയ്ക്ക് മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഒക്ടോബർ അവസാന വാരം പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് റവന്യു ജില്ലാ കായികമേള. നവംബർ ഒന്ന്, രണ്ട് തീയതികളിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലാണ് ശാസ്ത്രമേള. കറുകച്ചാൽ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് പരിഗണനയിൽ. ഉപജില്ലാ ശാസ്ത്രമേളകൾക്കും ഉടൻ തുടക്കമാകും. നവംബർ 20 മുതൽ 23 വരെ തലയോലപ്പറമ്പിലാണ് ജില്ലാ കലോത്സവം. ഉപജില്ലാ കലോത്സവങ്ങൾ നവംബർ ആദ്യവാരം ആരംഭിക്കും.

സർക്കാർ വിഹിതം വർദ്ധിപ്പിക്കണം
മേളകൾക്ക് ഇത്തവണയും സർക്കാർ വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. അതിനാൽ പല സ്‌കൂളുകളും ഉപജില്ലകളും മേളകൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. വിവിധ അദ്ധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് മേളകൾ സംഘടിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും സ്‌പോൺസർമാരെയും സമീപിച്ചാൽ കലോത്സവ, കായിക, ശാസ്ത്രമേളകൾക്ക് ഫണ്ട് കണ്ടെത്താനാകും.

വിഹിതം ഇങ്ങനെ
ഉപജില്ലാ കായികമേള : 75000
ജില്ലാ കായികമേള : 3 ലക്ഷം
ഉപജില്ലാ കലോത്സവം : 2 ലക്ഷം
ജില്ലാ കലോത്സവം : 40 ലക്ഷം

Advertisement
Advertisement