ജോജു ജോർജിന്റെ പണി 17ന് വരും

Monday 30 September 2024 6:00 AM IST

ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പണി ഒക്ടോബർ 17ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി.

വിഷ്ണു വിജയ് സംഗീത സംവിധാനവും,മുഹ്സിൻ പരാരി രചനയും നിർവഹിച്ച ഗാനം ആലപിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മറന്നാടു പുള്ളേ...മുറിപ്പാടുകളെ... എന്ന് തുടങ്ങുന്ന ഗാനം ശ്രോതാക്കൾ ഏറ്റെടുത്തു. യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത തെന്നിന്ത്യൻ താരം അഭിനയയാണ് ജോജുവിന്റെ നായിക. മലയാളത്തിൽ നേരത്തേയും അഭിനയ അഭിനയിച്ചിട്ടുണ്ട്.ഗായിക അഭയ ഹിരൺമയി, സീമ, സാഗർ, ജുനൈസ്, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.
മാസ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. . ഛായാഗ്രഹണം വേണു , ജിന്റോ ജോർജ്. വിഷ്ണു വിജയ്, സാം സി .എസ് എന്നിവരാണ് സംഗീതം ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണം. പി.ആർ. ഒ : ആതിര ദിൽജിത്ത്,