ത്രിശൂലവുമായി സ്വാമി ശങ്കരാനന്ദ
Wednesday 02 October 2024 3:24 AM IST
പദ്മനാഭപുരം: കാഷായവസ്ത്രം, രുദ്രാക്ഷം, കൈയിൽ ത്രിശൂലവുമായി പദ്നാഭപുരം കൊട്ടരത്തിനു മുന്നിൽ നിലകൊണ്ട സന്യാസി ഇന്നലെ നവരാത്രി വിഗ്രഹ ഘോഷയാത്ര ദർശിക്കാനെത്തിയവരുടെ ശ്രദ്ധയാകർഷിച്ചു. റെയിൽവേയിൽ നിന്നും വിരമിച്ച ശേഷം സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സ്വാമി ശങ്കരാനന്ദയായിരുന്നു അത്. തിരുവനന്തപുരം സ്വദേശിയായ ആദ്ദേഹം 2010ൽ സെൻട്രൽ സ്റ്റേഷനിൽ നിന്നും ഡിപ്പോ സ്റ്റോർ കീപ്പറായാണ് വിരമിച്ചത്. പദ്മനാഭപുരത്തിനടുത്ത് തലക്കുളത്തും ഗൂഡല്ലൂരും ആശ്രമമുണ്ട്. പൂർവാശ്രമത്തിൽ കൃഷ്ണൻകുട്ടി നായർ എന്നായിരുന്നു പേര്. മുന്നൂറ്റിനങ്കയുടെ വിഗ്രഹം പുറപ്പെട്ടപ്പോൾ ശുചീന്ദ്രത്തും സ്വാമി ശങ്കരാനന്ദ എത്തിയിരുന്നു. ഇന്ന് വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകുന്ന കളിയിക്കാവിളയിലുമെത്തും. വെങ്ങാനൂർ പൗർണമിക്കാവിൽ വിശേഷചടങ്ങുകൾക്കും പതിവായി എത്താറുണ്ട്.