അങ്കണവാടി നിർമ്മാണം
Wednesday 02 October 2024 1:12 AM IST
അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം നടത്തി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷനായി . കാക്കാഴം സൗമ്യഭവനിൽ ജി. ഉണ്ണിക്കൃഷ്ണൻ സൗജന്യമായി നൽകിയ ഭൂമിയിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടി നിർമ്മിക്കുന്നത്.. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ , കെ.സിയാദ് കെ.മനോജ് കുമാർ, പി.നിഷാമോൾ, വീണ ശ്രീകുമാർ, എസ്. ശ്രീകുമാർ , ജി.രാജ് കുമാർ, എസ്. ജനീഷ തുടങ്ങിയവർ സംസാരിച്ചു.