ഇസ്രയേൽ - ഇറാൻ സംഘർഷം : ഇന്ത്യയ്‌ക്ക് ആശങ്ക

Thursday 03 October 2024 1:28 AM IST

ന്യൂഡൽഹി : ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ പശ്ചിമേഷ്യയിലെ സ്ഥിതി വഷളാകുന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. എല്ലാവരും സംയമനം പാലിക്കണം. സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കണം. സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 ജൂത നവ വർഷത്തിൽ മോദിയുടെ ആശംസ

ജൂത നവ വർഷമായ റോഷ് ഹഷാന ആരംഭിച്ച ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആശംസകൾ നേർന്നു. പ്രിയ സുഹൃത്തിനും, ഇസ്രയേലി ജനതയ്‌ക്കും, ജൂത വിഭാഗത്തിനും റോഷ് ഹഷാന ആശംസകളെന്ന് മോദി എക്‌സിൽ കുറിച്ചു.

ഇസ്രയേൽ എംബസിക്ക് സുരക്ഷ

ഡൽഹിയിലെ ഇസ്രയേൽ എംബസിയുടെ സുരക്ഷ ഡൽഹി പൊലീസ് ശക്തമാക്കി. ചുറ്റിലും നിരീക്ഷണം ശക്തമാക്കി കൂടുതൽ ക്യാമറൾ സ്ഥാപിച്ചു. മുമ്പ് രണ്ട് തവണ ഇവിടെ സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്.