ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി മതി, മിനിട്ടുകൾക്കുള്ളിൽ നരച്ച മുടി മുഴുവൻ കറുക്കും; പരീക്ഷിച്ച് നോക്കൂ

Thursday 03 October 2024 2:49 PM IST

താരൻ,​ മുടി കൊഴിച്ചിൽ,​ നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്,​ എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. മുടി വളർച്ച കൂടാനും നര മാറുന്നതിനും പ്രകൃതിദത്തമായ നിരവധി വഴികളുണ്ട്. അതിൽ ഒന്നാണ് മഞ്ഞൾപ്പൊടി ഉപയോഗിച്ച് ചെയ്യുന്നത്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

മഞ്ഞൾപ്പൊടി - 3 ടേബിൾസ്‌പൂൺ

ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മഞ്ഞൾപ്പൊടി നന്നായി ചൂടാക്കി കാപ്പിപ്പൊടി നിറമാകുമ്പോൾ അതിലേക്ക് ഹെന്നപ്പൊടി ചേർത്തുകൊടുക്കുക. ശേഷം ഒന്നോ രണ്ടോ മിനിട്ട് കൂടി ലോ ഫ്ലെയിമിൽ ചൂടാക്കി തണുക്കാൻ വയ്‌ക്കുക. നന്നായി തണുക്കുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ഡൈ രൂപത്തിലാക്കുക. ഒരു രാത്രി മുഴുവൻ ഇരുമ്പ് പാത്രിത്തിൽ അടച്ച് വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

നന്നായി വൃത്തിയാക്കി കഴുകി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.