ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം, പി വി അൻവറിന് വക്കീൽ നോട്ടീസയച്ച് പി ശശി
Thursday 03 October 2024 8:08 PM IST
തിരുവനന്തപുരം : തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എയ്ക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വക്കീൽ നോട്ടീസയച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ്. അൻവർ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.