ബത്തേരിയിൽ അന്താരാഷ്ട കാപ്പി ദിനാചരണം നടത്തി

Friday 04 October 2024 12:20 AM IST
അന്താരാഷ്ട്ര കോഫി ദിനാചരണ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ നിർവഹിക്കുന്നു.

സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി ഉദ്ഘാടനം ചെയ്തു. വയനാടൻ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തിൽ വർദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തിൽ പങ്കെടുത്തവർ പ്രസംഗിച്ചു. കാപ്പി കർഷകരെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.

കോഫി ബോർഡ് മെമ്പർ ഇ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മനോജ്, ഡോ. ജോർജ് ഡാനിയേൽ, മുൻസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, അഡ്വ. മൊയ്തു, പ്രൊഫ. കെ.പി. തോമസ്, ജോർജ്‌ പോത്തൻ, അനുപ് പാലുകുന്ന് കെ.ജെ. ദേവസ്യ, ഭൂപേയ്, പി.ജെ. ചാക്കോച്ചൻ ധർമ്മരാജ്, ഫാ. വർഗീസ് മറ്റമന, ജോസഫ്, ഡോ. യാമിനി വർമ്മ, ഡോ. പി. രാജേന്ദ്രൻ, അജേഷ് കുമാർ, തോമസ്, ഗോപാലക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. കോഫി ബോർഡ്‌ കേരള റീജിയൻജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്ത മണി സ്വാഗതവും സീനിയർ ലെയ്സൺ ഓഫീസർ സി.ആർ. ഇന്ദിര നന്ദിയും പറഞ്ഞു. അമ്പലവയൽ ആർ.എ.ആർ.എസ് റിട്ട അസോ. ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ കാലാവസ്ഥയെപ്പറ്റിയും, ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്) ഡോ. ജോർജ് ഡാനിയേൽ കൃഷിരീതിയെപ്പറ്റിയും ക്ലാസെടുത്തു.


അന്താരാഷ്ട്ര കോഫി ദിനാചരണ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ നിർവഹിക്കുന്നു.