എൻ. പ്രദീപ് കുമാർ (
മൈലപ്ര: ഇടയിലേപ്പറമ്പിൽ എൻ. പ്രദീപ് കുമാർ (63, രാജൻ ഇടയിലേപ്പറമ്പിൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മൈലപ്ര ഗ്രാമപഞ്ചായത്തംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ക്ഷീരവികസന സംഘം പ്രസിഡന്റ്, കുമ്പഴ നോർത്ത് സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, മൈലപ്ര സേക്രട്ട് ഹാർട്ട് എച്ച്. എസ്. എസ്. മുൻ പി. റ്റി. എ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം. ആർ. കൃഷ്ണവേണി തലച്ചിറ മുത്തങ്ങാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. അദ്വൈത പ്രദീപ് (റാന്നി-പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ), അവന്തിക പ്രദീപ് (വിദ്യാർത്ഥിനി, റാന്നി സെന്റ് തോമസ് കോളേജ്). മരുമകൻ: ഡോ. വിഷ്ണു നാരായണൻ (രാജ്ഭവൻ ഓമല്ലൂർ, അസി. പ്രൊഫ. കേരള സർവകലാശാല,തിരുവനന്തപുരം). ദീർഘകാലം കുമ്പഴ നോർത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം 607-ാം നമ്പർ കുമ്പഴ ശാഖാ പ്രസിഡന്റുമായിരുന്ന ടി.എ നാരായണന്റെയും പൊന്നമ്മയുടെയും മകനാണ് പ്രദീപ് കുമാർ. ഫോൺ- 9605944662