അഴിമതി: സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മുൻ മന്ത്രിക്ക് ഒരു വർഷം തടവ്

Friday 04 October 2024 7:32 AM IST

സിംഗപ്പൂർ: സിംഗപ്പൂരിൽ അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്റി എസ്. ഈശ്വരന് ഒരു വർഷം തടവ്. പൊതു സേവകനായിരിക്കെ 3,00,000 ഡോളറിലേറെ വിലമതിക്കുന്ന സമ്മാനങ്ങൾ അനധികൃതമായി സ്വീകരിച്ചതും നീതി തടസപ്പെടുത്താൻ ശ്രമിച്ചതും അടക്കം നാല് കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ ജയിൽശിക്ഷ ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിലെ മുൻ അംഗമാണ് ഈശ്വരൻ. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് അഴിമതിക്കേസിൽ ഒരു ജനപ്രതിനിധി വിചാരണ നേരിട്ടത്.