'മാലിന്യ മുക്ത മണ്ണുത്തി' കാമ്പയിൻ സംഘടിപ്പിച്ചു

Saturday 05 October 2024 12:00 AM IST

മണ്ണുത്തി: ഇസാഫ് സ്റ്റാഫ് വെൽഫയർ ട്രസ്റ്റും മണ്ണുത്തി സൗഹൃദ കൂട്ടായ്മയും ചേർന്ന് മാലിന്യ മുക്ത മണ്ണുത്തി കാമ്പയിൻ സംഘടിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡി: കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പിലെയും തൃശൂർ കോർപറേഷനിലെയും ജീവനക്കാർ, മണ്ണുത്തി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരാണ് ശുചീകരണം നടത്തിയത്. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ജോർജ് കെ. ജോൺ, ഇസാഫ് സ്റ്റാഫ് വെൽഫയർ ട്രസ്റ്റ് ചെയർമാൻ ജോർജ് തോമസ്, കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ചന്ദ്രൻ, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്‌കരൻ കെ. മാധവൻ തുടങ്ങിയവർ സംസാരിച്ചു.