സൈജു കുറുപ്പും സുഹാസിനിയും, ജയ് മഹേന്ദ്രൻ 11ന് സ്ട്രീമിംഗ്
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന ജയ് മഹേന്ദ്രൻ ഒക്ടോബർ 11ന് സോണി ലിവിൽ പ്രീമിയർ ചെയ്യും.അധികാരവും അമിതമായ ആഗ്രഹങ്ങളും അതിനെ തുടർന്ന് ഭരണകൂടത്തിനുള്ളിൽ നടക്കുന്ന പ്രതിസന്ധികളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന സീരീസിൽ സുഹാസിനി മണിരത്നം ആണ് മറ്റൊരു പ്രധാന കഥാപാത്രം.സോണി ലിവിന്റെ മലയാളത്തിലെ ആദ്യ ഒറിജിനൽ വെബ് സീരീസാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച സീരീസിന് രാഹുൽ റിജി നായർ തിരക്കഥ ഒരുക്കുന്നു. മിയ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രഞ്ജിത്ത് ശേഖർ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജയ് മഹേന്ദ്രൻ എന്ന കഥാപാത്രം വളരെ രസകരമായി അവതരിപ്പിക്കാൻ സാധിച്ചു എന്ന് സൈജു കുറുപ്പ് പറഞ്ഞു.രാഹുൽ റിജി നായർ തന്നെയാണ് ഈ സീരീസിന്റെ ഷോ റണ്ണറും.