മാധവ് സുരേഷിന്റെ അങ്കം അട്ടഹാസം
Saturday 05 October 2024 3:33 AM IST
സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിൽ മാധവ് സുരേഷ് നായകൻ. ട്രിയാനി പ്രാെഡക്ഷൻസിന്റെ ബാനറിൽ ജി. അനിൽകുമാർ ആണ് നിർമ്മാണം. ഒരു കൊറിയൻ പടം, വാക്ക്, രാഘവന്റെ പതിനാറും രാമേശ്വരയാത്രയും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സുജിത് എസ്. നായർ. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.
അതേസമയം മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച കുമ്മാട്ടിക്കളി തിയേറ്ററിൽ എത്തി. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഒരുക്കുന്നത് തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്.
വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ്. സുരേഷ് ഗോപിയുടെ മകനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ജെ.എസ്.കെ റിലീസിന് ഒരുങ്ങുന്നു.അനുപമ പരമേശ്വരൻ ആണ് നായിക.