ധാതുഖനന നികുതി: സംസ്ഥാനങ്ങൾക്ക് തന്നെ അധികാരം

Saturday 05 October 2024 4:43 AM IST

ന്യൂഡൽഹി : ധാതുക്കൾക്കും ഖനികൾക്കും ധാതുസമ്പന്നമായ മറ്റു ഭൂമികൾക്കുമുള്ള നികുതികൾ പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയിൽ മാറ്റമില്ല. പുന:പരിശോധനാഹർജികൾ ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഭരണഘടനാ ബെ‌ഞ്ച് തള്ളി. വിധിയിൽ പിഴവില്ലെന്നും, പുന:പരിശോധിക്കാൻ കാരണങ്ങളില്ലെന്നും വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും അനുവദിച്ചില്ല.

ജൂലായ് 25നായിരുന്നു ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. സംസ്ഥാനങ്ങൾക്ക് ധാതുഖനനവുമായി ബന്ധപ്പെട്ട് നികുതി പിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രം വിയോജിച്ചു. വിധിക്ക് 2005 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു.