50ദിനം പിന്നിട്ട് സത്യാഗ്രഹം
Friday 04 October 2024 10:08 PM IST
ആലപ്പുഴ: സംസ്ഥാനസർക്കാർ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 50 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന യോഗം മദ്യനിരോധന സമിതി കൊല്ലം ജില്ലാ സെക്രട്ടറി കെ.ജി.തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യ സത്യാഗ്രഹികളായ ബി.ആർ.കൈമൾ കരുമാടി, ജി.രാധാകൃഷ്ണൻ, ഉമ്മൻ.ജെ.മേടാരം, ലതാ കൈമൾ കരുമാടി പി.കെ.യോഹന്നാൻ, കെ.എസ്.താജുദ്ദീൻ, ഒ.ബേബി, ഷൈജു സാമുവൽ, സുരേഷ് കുമാർ, ജെ.രാധ തുടങ്ങിയവർ നേതൃത്വം നൽകി.