ഡോ​ക്‌​ട​റെ വെടിവച്ചുകൊന്നത് 17​കാ​ര​ൻ​,​ സംഭവത്തിന് ​പി​ന്നി​ൽ​ ​ ന​ഴ്സി​ന്റെ​ ​ഭ​ർ​ത്താ​വ് നൽകിയ ക്വട്ടേഷൻ

Friday 04 October 2024 10:45 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഡ​ൽ​ഹി​ ​കാ​ളി​ന്ദി​ ​കു​ഞ്ചി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഡോ​ക്‌​ട​റെ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ 17​കാ​ര​ൻ​ ​പി​ടി​യി​ലാ​യി.​ ​ആ​ശു​പ​ത്രി​യി​ലെ​ ​ന​ഴ്സി​ന്റെ​ ​ഭ​ർ​ത്താ​വ് ​ന​ൽ​കി​യ​ ​ക്വ​ട്ടേ​ഷ​നെ​ന്നാ​ണ് ​സൂ​ച​ന.​ ​ഡോ​ക്‌​ട​റു​മാ​യി​ ​ന​ഴ്സി​ന് ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​ഭ​ർ​ത്താ​വി​ന്റെ​ ​സം​ശ​യ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​ക​രു​തു​ന്നു.​ 17​കാ​ര​നും​ ​ന​ഴ്സി​ന്റെ​ ​മ​ക​ളു​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​ണെ​ന്നും​ ​കൊ​ല​പാ​ത​കം​ ​ന​ട​ത്തി​യാ​ൽ​ ​മ​ക​ളെ​ ​വി​വാ​ഹം​ ​ക​ഴി​പ്പി​ച്ചു​ ​ത​രാ​മെ​ന്ന് ​ന​ഴ്സി​ന്റെ​ ​ഭ​‌​ർ​ത്താ​വ് ​വാ​ഗ്ദാ​നം​ ​ചെ​യ്‌​തെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​തോ​ക്ക് ​ക​ണ്ടെ​ത്തി.​യു​നാ​നി​ ​പ്രാ​ക്‌​ടീ​സ് ​ചെ​യ്യു​ന്ന​ ​ജാ​വേ​ദ് ​അ​ക്ത​റാ​ണ് ​ബു​ധ​നാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​ ​കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന് ​പി​ന്നാ​ലെ​ 17​കാ​ര​ൻ​ ​'​ 2024​ൽ​ ​കൊ​ല​പാ​ത​കം​ ​ന​ട​ത്തി​'​യെ​ന്ന് ​സ്വ​ന്തം​ ​ചി​ത്ര​വും​ ​ചേ​ർ​ത്ത് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പോ​സ്റ്റി​ട്ട​ത് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തെ​ ​അ​മ്പ​ര​പ്പി​ച്ചു.​ ​ന​ഴ്സി​നെ​യും​ ​ഭ​ർ​ത്താ​വി​നെ​യും​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്‌​തു​വെ​ന്നാ​ണ് ​സൂ​ച​ന.​ ​സം​ഭ​വ​സ​മ​യ​ത്ത് ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ 16​കാ​ര​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​തി​ര​ച്ചി​ൽ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​ചി​കി​ത്സ​യ്‌​ക്കെ​ന്ന​ ​മ​ട്ടി​ലാ​ണ് ​ര​ണ്ട് ​ആ​ൺ​കു​ട്ടി​ക​ളും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.​ ​ഇ​വ​രി​ൽ​ ​ഒ​രാ​ൾ​ ​കാ​ൽ​വി​ര​ലി​ൽ​ ​മു​റി​വു​ ​വ​ച്ചു​കെ​ട്ടി.​ ​ചി​കി​ത്സാ​ ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​വെ​ടി​വ​ച്ചു​വെ​ന്ന് ​പി​ടി​യി​ലാ​യ​ ​ആ​ൺ​കു​ട്ടി​ ​മൊ​ഴി​ന​ൽ​കി​യെ​ന്ന​ ​റി​പ്പോ​‌​ർ​ട്ടു​ക​ളും​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.

Advertisement
Advertisement