ചായക്കട കേന്ദ്രീകരിച്ച്   മദ്യ വില്പന ഒരാൾ പിടിയിൽ

Saturday 05 October 2024 1:01 AM IST

ഇരുളം: ചായക്കടകേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിവന്നയാളെ സുൽത്താൻബത്തേരി എക്‌സൈസ്‌റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു. ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടിൽ വിജയൻ (54) ആണ് പിടിയിലായത്. ഇയാളിൽനിന്ന് മദ്യം വാങ്ങി കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ പി.ആർ. സദാനന്ദനെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 3.300 ലിറ്റർ മദ്യവും പിടികൂടി. ഇരുളം എല്ലക്കൊല്ലിയിലെ ചായക്കടയിൽ നടത്തിയ പരിശോധനയിലാണ് മദ്യവുമായി പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.എ. ഉമ്മറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് (ഗ്രേഡ്) എം.ബി. ഹരിദാസൻ, പ്രിവന്റീവ് ഓഫീസർമാരായ എം.എ. രഘു, പി.കെ. മനോജ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റ്റി.ഇ. ചാൾസ് കുട്ടി, നിക്കോളാസ്‌ ജോസ്, കെ. അനൂപ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബി.ആർ. രമ്യ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതി 2 ൽ ഹാജരാക്കിയ വിജയനെ റിമാൻഡ് ചെയ്തു.