കെ സുരേന്ദ്രൻ ഉൾപ്പെടെ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; നിർണായക വിധി ഇന്ന്

Saturday 05 October 2024 7:33 AM IST

കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് ബിജെപി നേതാക്കൾ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിര്‍ണായക വിധി ഇന്ന്. പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിലാണ് കോടതി ഇന്ന് വിധിപറയുക. പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുള്‍പ്പെടെയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും കേസില്‍ പറയുന്നുണ്ട്.