ഹരിയാനയിലും ജമ്മു കാശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, ബി ജെ പിക്ക് തിരിച്ചടി

Saturday 05 October 2024 7:50 PM IST

ന്യൂഡൽഹി: ഹരിയാന,​ ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻമുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഹരിയാനയിൽ ജാട്ട്,​ സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ന്യൂസ് 18,​ പീപ്പിൾസ് പൾസ്,​ ദൈനിക് ഭാസ്‌കർ,​ റിപ്പബ്ലിക് സർവേകൾ അടക്കം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 18 മുതൽ 24 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ എ.എ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. ജ മ്മുവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ അധികവും പ്രവചിക്കുന്നത്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തൽ വരുമെന്നാണ് ഭൂരിഭാഗവും സർവേകളും പറയുന്നത്.

പ്രവചനം ഇങ്ങനെ

ഹരിയാന

  • റിപ്പബ്ലിക് ടിവി

കോൺഗ്രസ് - 55-62,​ ബിജെപി - 18-24 ,​ ജെജെപി - 0-3 ,​ ഐഎൻഎൽഡി - 3-6,​ മറ്റുള്ളവർ- 2-5 ആകെ സീറ്റുനില - 90 കേവലഭൂരിപക്ഷം - 46

  • ദൈനിക് ഭാസ്കർ

കോൺഗ്രസ് - 44-54,​ ബിജെപി - 15-29,​ ജെജെപി - 0-1,​ ഐഎൻഎൽഡി - 1-5,​ എഎപി 0-1,​ മറ്റുള്ളവർ - 4-9.

  • പീപ്പിൾ പൾസ്

കോൺ​ഗ്രസ് - 49-61,​ ബിജെപി - 20-32,​ ജെജെപി - 0,​ മറ്റുള്ളവർ - 3-5

ജമ്മു കാശ്മീർ

  • റിപ്പബ്ലിക് ടിവി

പിഡിപി - 7-11,​ നാഷണൺ കോൺഫറൻസ് - 33-35,​ ബിജെപി - 23-27,​ കോൺഗ്രസ് - 13-15,​ എഐപി - 0-1,​ മറ്റുള്ളവര്‍ - 4-5.

  • ദൈനിക് ഭാസ്കർ

ബിജെപി - 20-25,​ കോൺ​​​ഗ്രസ് - 35-40,​ പിഡിപി - 4-7. മറ്റുള്ളവർ- 0

  • പീപ്പിൾ പൾസ്

ബി.ജെ.പി. - 23-27കോൺ​​​ഗ്രസ് - 33- 35പിഡിപി - 7-11മറ്റുള്ളവർ - 4-5