തോക്കേന്തി സൂസൻ; സുരഭിയുടെ പുതിയ മുഖം

Sunday 06 October 2024 2:39 AM IST

അഭിനയ ജീവിതത്തിൽ ആദ്യമായി ആക്ഷൻ കഥാപാത്രവുമായി സുരഭി ലക്ഷ്മി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ളബ് സിനിമയിൽ സൂസൻ എന്ന കഥാപാത്രമായാണ് സുരഭി ലക്ഷ്മി എത്തുന്നത്. തോക്കേന്തി നിൽക്കുന്ന സുരഭിയുടെ ചിത്രം താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഷിഖ് അബു ആണ് പങ്കുവച്ചത്. ഹാപ്പി ബർത്ത് ഡേ സൂസൻ എന്ന ആശംസയോട‌ൊപ്പമാണ് പോസ്റ്റർ പങ്കുവച്ചത്. നേരത്തേ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, ഹനുമാൻ കൈൻഡ് എന്നിവരുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. വാണിവിശ്വനാഥ്, വിൻസി അലോഷ്യസ്, വിജയരാഘവൻ, വിനീത് കുമാർ, പൊന്നമ്മ ബാബു, എൻ.പി നിസ, റംസാൻ, സെന്ന ഹെഡ്ഗെ തുടങ്ങി നീണ്ട താരനിരയുണ്ട്. ആഷിഖ് അബു തന്നെയാണ് ഛായാഗ്രഹണവും . ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു , വിൻസന്റ് വടക്കൻ, വിശാൽ വിൻസെന്റ്, ടോണി എന്നിവർ ചേർന്നാണ് നിർമ്മാണം. രചന ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫ് -സുഹാസ്,