എക്‌സിറ്റ് പോൾ , ഹരിയാനയിൽ കോൺഗ്രസ്, ജമ്മുകാശ്‌മീരിൽ ഇന്ത്യാ സഖ്യം
ന്യൂഡൽഹി: കോൺഗ്രസ് പത്തുവർഷത്തെ ഇടവേളയ്‌ക്കു ശേഷം ഹരിയാനയിൽ ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ജമ്മുകാശ്‌മീരിലും കോൺഗ്രസ്, നാഷണൽ കോൺഫറൻസ്(എൻ.സി) സഖ്യം കൂടുതൽ സീറ്റു നേടുമെന്ന് സൂചിപ്പിക്കുന്ന സർവെ ഫലങ്ങൾ തൂക്ക് മന്ത്രിസഭയ്‌ക്കാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
ഹരിയാനയിൽ 90 അംഗ നിയമസഭയിൽ കോൺഗ്രസ് 50ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്.
90 സീറ്റുകളുള്ള ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം കേവല ഭൂരിപക്ഷമായ 46 കടക്കാൻ ബുദ്ധിമുട്ടുമെന്ന സൂചനയാണുള്ളത്.
ഹരിയാന:
1.ഇന്ത്യാടുഡെ- സി-വോട്ടർ:
കോൺഗ്രസ്: 50-58
ബി.ജെ.പി: 20-28
ജെ.ജെ.പി: 0-2
ഐ.എൻ.എൽ.ഡി+ബി.എസ്.പി: 0
ആംആദ്‌മി പാർട്ടി: 0
മറ്റുള്ളവർ: 10-14
2.എൻ.ഡി.ടി.വി പോൾസ് ഒാഫ് പോൾസ്
കോൺഗ്രസ്: 54
ബി.ജെ.പി: 27
ജെ.ജെ.പി: 1
ഐ.എൻ.എൽ.ഡി+ബി.എസ്.പി: 2
ആംആദ്‌മി പാർട്ടി: 0
മറ്റുള്ളവർ: 6
3. ദൈനിക് ഭാസ്കർ:
കോൺഗ്രസ്: 44-54
ബി.ജെ.പി: 15-29
ജെ.ജെ.പി: 0-1
ഐ.എൻ.എൽ.ഡി: 1-5
ആംആദ്‌മി പാർട്ടി: 0-1
മറ്റുള്ളവർ: 4-9
ജമ്മു കശ്മീർ
1.ഇന്ത്യാടുഡെ- സി-വോട്ടർ:
കോൺ-എൻ.സി: 40-48
ബി.ജെ.പി: 27-32
പി.ഡി.പി: 6-12
മറ്റുള്ളവർ: 6-10
2.എൻ.ഡി.ടി.വി പോൾസ് ഒാഫ് പോൾസ്
കോൺഗ്രസ്-എൻ.സി: 42
ബി.ജെ.പി: 27
പി.ഡി.പി: 7
മറ്റുള്ളവർ: 14
3. ദൈനിക് ഭാസ്കർ:
കോൺഗ്രസ്-എൻ.സി: 35-40
ബി.ജെ.പി: 20-25
പി.ഡി.പി: 4-7
മറ്റുള്ളവർ: 12-18