ഹരിയാനയിൽ 61% പോളിംഗ്

Sunday 06 October 2024 1:26 AM IST

ന്യൂഡൽഹി: ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 61.19 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 2019ൽ ബി.ജെ.പി രണ്ടാമതും വിജയിച്ച തിരഞ്ഞെടുപ്പിൽ 68 ശതമാനമായിരുന്നു പോളിംഗ്. മിക്ക സീറ്റുകളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്.

ജനവിധി തേടി പ്രമുഖർ: മുഖ്യമന്ത്രി നയാബ് സൈനി (ലദ്‌വ),പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ (ഗർഹി സാംപ്ല-കിലോയ്),ഐ.എൻ.എൽ.ഡിയുടെ അഭയ് സിംഗ് ചൗട്ടാല (എല്ലെനാബാദ്),ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലൻ),ബി.ജെ.പിയുടെ അനിൽ വിജ് (അംബാല കാന്റ്),ക്യാപ്ടൻ അഭിമന്യു (നാർനൗണ്ട്),ഒ.പി ധൻകർ (ബാദ്ലി),ആംആദ്‌മി പാർട്ടിയുടെ അനുരാഗ് ദണ്ഡ (കലയാത്),കോൺഗ്രസിന്റെ വിനേഷ് ഫോഗട്ട് (ജുലാന). സ്വതന്ത്ര സ്ഥാനാർത്ഥികളായ സാവിത്രി ജിൻഡാൽ (ഹിസാർ),രഞ്ജിത് ചൗട്ടാല (റനിയ),ചിത്ര സർവാര (അംബാല കാന്റ്) എന്നിവരും ഉൾപ്പെടുന്നു.

2019ലെ സീറ്റുകളുടെ നില

ബി.ജെ.പി 40,കോൺഗ്രസ് 31,ജെ.ജെ.പി 10