ഹരിയാനയിൽ ബി ജെ പി മൂന്നാംതവണയും അധികാരത്തിലെത്തും, എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി

Sunday 06 October 2024 7:09 PM IST

ചണ്ഡിഗഢ് : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മൂന്നാംതവണയും സമ്പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ‌ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനെതിരെയും നയാബ്സിംഗ് സൈനി രൂക്ഷ വിമർശനമുയർത്തി. ഒക്ടോബർ എട്ടിന് ഞങ്ങൾ സർക്കാർ രൂപീകരിക്കും. തങ്ങളുടെ തോൽവിക്ക് കോൺഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തും. വിവേചനമില്ലാതെ എല്ലാ വിഭാഗത്തിനും വേണ്ടിയാണ് ബി.ജെ.പി സർക്കാർ പ്രവർത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾക്ക് അവരുടേതായ സംവിധാനമുണ്ട്. എന്നാൽ ഞങ്ങളുടെ നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ടാണ് ബന്ധം. മൂന്നാംതവണയും ബി.ജെ.പി അധികാരത്തിൽ വരണമെന്നാണ് ഹരിയാനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോ​ൺ​ഗ്ര​സ് ​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്കു​ ​ശേ​ഷം​ ​ഹ​രി​യാ​ന​യി​ൽ​ ​ഭ​ര​ണം​ ​പി​ടി​ക്കു​മെ​ന്നാണ് ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഹ​രി​യാ​ന​യി​ൽ​ 90​ ​അം​ഗ​ ​നി​യ​മ​സ​ഭ​യി​ൽ​ ​കോ​ൺ​ഗ്ര​സ് 50​ൽ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​കോ​ൺ​ഗ്ര​സി​ന് ​ല​ഭി​ക്കു​മെ​ന്ന് ​മി​ക്ക​ ​എ​ക്സി​റ്റ് ​പോ​ളു​ക​ളും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 45​ ​സീ​റ്റു​ക​ളാ​ണ് ​വേ​ണ്ട​ത്. 90​ ​സീ​റ്റു​ക​ളു​ള്ള​ ​ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ ​കോ​ൺ​ഗ്ര​സ്-​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ് ​സ​ഖ്യം​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​മാ​യ​ 46​ ​ക​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​മെ​ന്ന​ ​സൂ​ച​ന​യാ​ണു​ള്ള​ത്. ഇവിടെ ​ ​തൂ​ക്ക് ​മ​ന്ത്രി​സ​ഭ​യ്‌​ക്കാ​ണ് ​സാ​ദ്ധ്യ​ത​ ​ക​ൽ​പ്പി​ക്കു​ന്ന​ത്.