എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

Monday 07 October 2024 12:20 AM IST

ഇടുക്കി: കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്ര് ആൻഡ് ടെക്‌നോളജി ( ഐ.എം.ടി ) യിൽ പുതിയ ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. 50 % മാർക്കോടെ ബിരുദം നേടിയവർ 7,8,9,10 തീയതികളിൽ രാവിലെ 10 ന് കോളേജിൽ എത്തി അഡ്മിഷൻ നേടാം. എസ്.സി.എസ്.ടി. ഒ.ബി.സി ഫിഷറിസ് വിഭാഗക്കാർക്കും, വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ. 9188067601, 9946488075, 04772267602, 9747272045, 9746125234.

Advertisement
Advertisement