തളിപ്പറമ്പ് ചിന്മയയ്ക്ക് ഒന്നാം സ്ഥാനം

Monday 07 October 2024 12:03 AM IST
സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ.പി. ഗൗരിശങ്കറും കെ.പി. ശ്രീദിയയും സയന്റിസ്റ്റ് പി. കുഞ്ഞികൃഷ്ണനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

പയ്യന്നൂർ: സൗദി അറേബ്യയിൽ എനർജി എൻജിനീയറായിരിക്കെ അകാലത്തിൽ നിര്യാതനായ അന്നൂരിലെ എ.വി. ദിനേശിന്റെ സ്മരണയ്ക്ക് കുടുംബത്തിന്റെ സഹകരണത്തോടെ അന്നൂർ മഹാത്മാ സുഹൃദ് വേദി സംഘടിപ്പിച്ച കണ്ണൂർ കാസർകോട് ജില്ലാതല ഹയർ സെക്കൻഡറി സയൻസ് ക്വിസ് മത്സരത്തിൽ - "ശാസ്ത്ര 2024 "- തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിലെ ആർ.പി. ഗൗരീശങ്കർ, കെ.പി. ശ്രീദിയ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എം.അനശ്വർ ദാസ്, കെ. സായൂജ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും, പയ്യന്നൂർ ജി.ജി.എച്ച്.എസ്.എസിലെ അദ്വിത സാഗർ, പി.വി. ദക്ഷിണ എന്നിവർ മൂന്നാം സ്ഥാനവും നേടി. സതീഷ് ധവാൻ സ്പേസ് സെന്റർ റിട്ട. സയന്റിസ്റ്റ് പി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ എയർപോർട്ട് ക്ലൈമറ്റ് സയന്റിസ്റ്റ് പ്രണവ്ചന്ദ്രൻ മത്സരങ്ങൾ നിയന്ത്രിച്ചു.